ഓഫീസില്‍ നിന്നു തിരിചെത്തിയതെ ഉള്ളു.. അധികം ബ്ലോഗുകള്‍ വായിക്കാന്‍ നിന്നില്ല .. കൂടുതല്‍ വായിച്ചാല്‍ മനസ്സു മടുക്കും.. ദസ്തയെവസ്ക്കിയുടെ നോവലുകള്‍ വായിക്കുന്നതാണ് അതിലും ഭേദം .. അപ്പോള്‍ എന്താണ് ഞാന്‍ എഴുതുക? യെസ് .. ആദ്യം തന്നെ ബിന്ദുവിനു നന്ദി പറയട്ടെ.. ഈ ബ്ലോഗ് ഞാന്‍ മറന്നു തുടങ്ങിയതായിരുന്നു..അറിയാതെ ഇവിടെ വന്നപ്പോള്‍ അതാ ഒരു കമന്‍റ്.. ആ കമന്‍റ് ഒരു പ്രചോദനമായി ഞാന്‍ കരുതുന്നു.. മുഖവുര കൂടിപോയോ? ഓക്കേ..
ഒരു സംഭവ കഥ തന്നെ ആയിക്കോട്ടെ..
എന്റെ അപ്പന്‍ ബാങ്കില്‍ ആണ്... ബാങ്കിലായത് കൊണ്ട് കുറച്ചു ലോകം ചുറ്റി കാണാനുള്ള ഭാഗ്യം ഞങ്ങള്‍ക്കുണ്ടായി (എനിക്കും ചേട്ടനും )..
ഞാന്‍ അന്ജാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഡാഡിക്ക് "ബാഗ്ലൂര്‍ ട്രാന്‍സ്ഫര്‍" കിട്ടുന്നത്..
അങ്ങനെ ആറാം ക്ലാസ്സ് മുതല്‍ ദീപു കുട്ടന്‍ ബാഗ്ലൂര്‍ നിവാസിയായി ..
ദീപു കുട്ടന് ഒരു പ്രശ്നമുണ്ടായിരുന്നു .. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ല.. ബാന്ഗ്ലൂരിലെ പിള്ളേര് ആകട്ടെ നല്ല പള പള ഇംഗ്ലീഷും..
സ്കൂളിലെ ആദ്യത്തെ ദിവസം തന്നെ കൊനിഷ്ട്ടു സംഭവിച്ചു..
എന്റെ റബ്ബര്‍ നിലത്തു വീണു .. കൂടെ ഇരിക്കുന്ന തെണ്ടിയുടെ..സോറി...സഹപാഠിയുടെ പേരു കനക് ദേവന്‍ .. .. പക്ഷെ അവന്‍ ദേവനല്ലായിരുന്നു.. ഒരു കഠിന ഹൃദയനായ കാട്ടാളനായിരുന്നു.. പാവം ദീപു കുട്ടനുണ്ടോ ഇതറിയുന്നു..
ദേവന്റെ കാലിനിടയിലാണ് റബ്ബര്‍ ലാന്‍ഡ് ചെയ്തിരിക്കുന്നത് ..
ഞാന്‍ കനക് ദേവനെ നോക്കി.. എന്നിട്ട് ഇത്രയും പറഞ്ഞൊപ്പിച്ചു..
"മൈ റബ്ബര്‍ ഹും ഹും" .. ("ഹും ഹും" റബ്ബറിനെ നോക്കി ആന്ഗ്യ ഭാഷ കാട്ടിയതാണ് )
ആ ദേവന്‍ പന്നി അറിയാത്ത മട്ടില്‍ "വാട്ട്" എന്ന് തിരിച്ചും..
എന്റെ കുഞ്ഞു മനസ്സ് ഒന്നു പിടഞ്ഞു.. ഈ പന്നിയെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും..
"മൈ റബ്ബര്‍ .. ദേര്‍ .. ഹും ഹും...".. (കിലുക്കത്തിലെ ജഗതിയെ ഓര്‍മ്മ വരുന്നുണ്ടോ??)
ദേവന്‍ വീണ്ടും..."വാട്ട്??"...
"റബ്ബര്‍..ദേര്‍.. ഹും ഹും..."
എന്‍റെ പരിതാപകരമായ അവസ്ഥ കണ്ട് അവന് മതിയായില്ല എന്ന് തോന്നുന്നു..
അവന്‍ അപ്പുറത്തിരിക്കുന്ന പരീക്ഷിത്തിന്നെ വിളിച്ചു .. പരീക്ഷിത്ത് എന്നെ പരീക്ഷിക്കാന്‍ തുടങ്ങി..
"ഏയ്.. ഡോണ്ട് യു നോ ഇംഗ്ലീഷ്??"
"യെസ് ..."
"ദെന്‍ ആസ്ക് ഹിം റ്റു ടേക്ക് യുവര്‍ റബ്ബര്‍ "..
"യെസ്.."
"ആസ്ക്..."
"യെസ്..."
"ആസ്ക്..യു മൊരോണ്‍.."
"യെസ്..."
ഇതു കെട്ട് കനക് ദേവനും, പരീക്ഷിത്തും കൊല ചിരി..!!
ദീപു കുട്ടന്‍ അന്ന് വീട്ടില്‍ പോയി ഒരു പാടു കരഞ്ഞു..
പിന്നീട് വാശിയായിരുന്നു.. ഇംഗ്ലീഷ് ഭാഷ ഒരുത്തന്റെയും തറവാട്ട് സ്വത്തല്ലെന്നും ഏത് മറ്റവനും പഠിച്ചെടുക്കാം എന്ന് തെളിയിക്കാനുള്ള വാശി..
ആ വാശി പില്‍കാലത്ത് ദീപു കുട്ടനെ സ്കൂള്‍ ഡിബെയ്റ്റ് ടീം ക്യാപ്റ്റന്‍ ആക്കാനും, സ്കൂള്‍ ഇംഗ്ലീഷ് ടോപ്പര്‍ ആക്കാനും ഒക്കെ സഹായിച്ചു..
ഇപ്പോള്‍ ഇംഗ്ലീഷില്‍ എഴുതി മറിക്കുമ്പോഴും (അഥവാ ഇംഗ്ലീഷില്‍ എഴുതി ജാഡ കാണിക്കുമ്പോഴും).. മലയാളത്തില്‍ എഴുതാന്‍ പ്രേരണ ആ ഇംഗ്ലീഷ് അറിയാത്ത ദീപു കുട്ടന്റെ ഓര്‍മ്മകളാണ് ...
6 comments:
ഓര്‍മ്മക്കുറിപ്പ്, തമാശ എന്നതില്‍ ഉപരി ഇതു ഇന്നും നിലനില്ക്കുന്ന ഒരു പൊതു പ്രശ്നത്തിന്റെ അവതരണമാണ്.. സായിപ്പിന്റെ ഭാഷ കേള്‍ക്കുമ്പോള്‍ അത് അറിയുന്നവനും അറിയാത്തവനും ഒരു പോലെ മുട്ടിടിക്കുന്ന ആഗോള മലയാള പ്രതിഭാസം... ദീപുക്കുട്ടന്മാര്‍ ഇന്നും അപമാനിതരാവുന്നു.. അത് കേരളത്തിലായാലും ബംഗ്ലൂരിലായാലും...
ദീപുക്കുട്ടന്റെ അവസ്ഥ മനസ്സിലാവുന്നു. പുതിയ തലമുറയ്ക്ക് ഈയവസ്ഥ ഉണ്ടാവില്ലാന്ന് ആശ്വസിക്കാം.
ഓ.ടോ: കമന്റിട്ടത് ഞാന്‍ മറന്നുപോയിരുന്നു. :-)
Thudakkam ithanenkil... ini angotte enthayirikkum...
Thalle vayya....
എല്ലാവര്‍ക്കും...
കമന്റാന്‍ വൈകിയതിന് സോറി....
ഭയങ്കര ജോലിത്തിരക്കും അതിലും ഭയങ്കര മടിയും തന്നെ മുഖ്യ കാരണം..
എനിവേയ്സ് ... ;-) (ചുമ്മാ ഒരു ജാടയ്ക്ക്)
ബിജിന്‍ - "...സായിപ്പിന്റെ ഭാഷ കേള്‍ക്കുമ്പോള്‍ അത് അറിയുന്നവനും അറിയാത്തവനും ഒരു പോലെ മുട്ടിടിക്കുന്ന ആഗോള മലയാള പ്രതിഭാസം.. ദീപുക്കുട്ടന്മാര്‍ ഇന്നും അപമാനിതരാവുന്നു.. അത് കേരളത്തിലായാലും ബംഗ്ലൂരിലായാലും..."...
സത്യം..
എങ്കില്‍ കൂടിയും മലയാളികള്‍ക്ക് കുറച്ചു കൂടെ ഒക്കെ ഒരു ആത്മാഭിമാനം വന്നിട്ടുണ്ട് എന്ന് തോന്നുന്നു....
മാത്രമല്ല സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സില്ലബസ്സുകള്‍ പഠിച്ചു വരുന്ന ഇംഗ്ലീഷ് കുട്ടന്മാര്‍ക്ക് എവിടെ മുട്ടിടിക്കാന്‍??? മലയാളി ഇന്നു ഒരു പാടു മാറിയില്ലേ...മുട്ടിടിക്കുന്ന മലയാളിയുടെ കാലം കഴിഞ്ഞു എന്നാണു എനിക്ക് തോന്നുനത്... എന്നാലും സായിപ്പു ഇംഗ്ലീഷ് പറയുമ്പോള്‍ നമ്മള്‍ മലയാളികള്‍ ഇപ്പോഴും ഒന്നു ഇരുന്നു പോകും ...അല്ലേ ???
ബിന്ദു - വീണ്ടും വന്നതില്‍ സന്തോഷം ...:-) മറന്നു എന്ന് തോന്നിയത് കാരണമാണ് അവിടെ വന്നു ഓര്‍മിപ്പിച്ചത്..:-) പിന്നെ ഇനി ഇവിടെ വരുമ്പോഴൊക്കെ ഇമെയില്‍ ഫോളോ അപ് കമന്റ്സ് എനേബിള്‍ ചെയ്തു പോണേ :-)
മിയ കള്ള്പ - :-) വയ്യാതൊന്നും ആവണ്ട... നമ്മള്‍ വെറും പാവങ്ങള് ... എന്തിര് പറയാന്‍ ...
ഇടയ്ക്കിടയ്ക്ക് ഇവിടെ വന്നു കമന്റാന്‍ മറക്കില്ലല്ലോ ..:-)
english bhasha thallikerumbol maadru bhasha marakkaatha eliya manusharkkellam abhivaadanangal :)
നന്ദി...സന്ദര്‍ശിച്ചതിനും കമന്റിനും :-)
Post a Comment