ഒരു ജൂണ്‍ മാസം...
കോളേജില്‍ ഫസ്റ്റ് സെമസ്റ്റര്‍ പരീക്ഷ തുടങ്ങിയിരുന്നു .. മഴക്കാലവും ..
ആ പരീക്ഷാകാലം ഇന്നും ഞാന്‍ ഓര്‍ക്കുന്നു..
പ്രണയവും മഴയും തമ്മിലുള്ള അഗാധ ബന്ധത്തിന്റെ പൊരുള്‍ മനസ്സിലാക്കിയത് ആ കാലഘട്ടത്തിലാണ്...കോളേജില്‍ ഫസ്റ്റ് സെമസ്റ്റര്‍ പരീക്ഷ തുടങ്ങിയിരുന്നു .. മഴക്കാലവും ..
ആ പരീക്ഷാകാലം ഇന്നും ഞാന്‍ ഓര്‍ക്കുന്നു..
എല്ലാ രണ്ടു പരീക്ഷകല്‍ക്കിടയിലും ഒന്നോ രണ്ടോ അവധി ദിവസങ്ങള്‍ കാണുമായിരുന്നു.. ആ അവധി ദിവസങ്ങള്‍ ഞാന്‍ ചിലവാക്കിയിരുനത് കോളേജിലെ വിജനമായ ക്ലാസ്സ് മുറികളില്‍ ആയിരുന്നു..
ഏകാഗ്രത ആഗ്രഹിച്ചല്ല...
ഏകാന്തത ആഗ്രഹിച്ച്....
നിശ്ശബ്ദത ആഗ്രഹിച്ച്...
കോളേജിലെ ജനാല പാളികളില്‍ കൂടി മഴയും നോക്കി ഒരു പാടു നേരം ഞാന്‍ നില്‍ക്കുമായിരുന്നു...
മഴ അവള്‍ക്കും ഇഷ്ട്ടമായിരുന്നു..
എം ടി യുടെയും മുകുന്ദന്റെയും നോവലുകളും അവള്‍ക്ക് ഇഷ്ട്ടമായിരുന്നു..
മയ്യഴിപുഴയുടെ തീരങ്ങളിലെ ചന്ദ്രികയാവാന്‍ അവള്‍ കൊതിച്ചിരുന്നു...
ദാസനാവാന്‍ ഞാനും..
അവള്‍ക്ക് എന്നെ ഇഷ്ട്ടമാണെന്നു ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നു...
പഠനം തീരെ ഇല്ലായിരുന്നു..
മഴയുടെ കുളിരും ..പ്രണയത്തിന്റെ നൊമ്പരവും സ്നേഹിച്ചു നടക്കുന്നവന് പഠിക്കാന്‍ എവിടെ സമയം..
എങ്കിലും ഞാന്‍ ഒരിക്കല്‍ പോലും ദുഖിച്ചില്ല .. ഇന്നും ദുഖിക്കുന്നില്ല...
അദ്യാനുരാഗത്തിന്റെ തീവ്രത അനുഭവിക്കാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതി മാത്രം..
പരീക്ഷകള്‍ക്കിടയിലുള്ള അവധി ദിവസങ്ങളിലും ഇന്‍റര്‍നെറ്റ് സെന്‍റര്‍ തുറന്നു പ്രവര്‍ത്തിക്കുമായിരുന്നു ..
ക്ലാസ്സ് മുറികള്‍ കഴിഞ്ഞാല്‍ ആ ഇന്‍റര്‍നെറ്റ് സെന്‍റര്‍ ആയിരുന്നു എന്റെ അഭയ കേന്ദ്രം..
എത്ര പ്രണയ ലേഖനങ്ങള്‍...
ബാക്കിയുള്ളവര്‍ മൂന്നും നാലും മൊഡ്യൂളുകള്‍ പഠിച്ചു കഴിയുമ്പോള്‍ ഹൃദയത്തിന്റെ ഭാഷയില്‍ എഴുതിയ അന്ജ് പ്രണയ കത്തുകള്‍ മാത്രമായിരിക്കും എന്‍റെ സമ്പാദ്യം...
അവസാനത്തെ പരീക്ഷ ആയപ്പോഴേക്കും ഞാന്‍ ഒരു നൂറു പ്രണയ മെയിലുകള്‍ എങ്കിലും അവള്‍ക്ക് അയച്ചിട്ടുണ്ടായിരുന്നു..
അവള്‍ അത് വായിക്കുന്നുണ്ടെന്നു ഞാന്‍ വിശ്വസിച്ചിരുന്നു ...
ഒരു മറുപടി പോലും അവള്‍ അയ്യച്ചിരുന്നില്ലെങ്കിലും..
കൂട്ടുകാര്‍ക്ക് എന്‍റെ പ്രണയം ഒരു തമാശയായിരുന്നു..
വെള്ള മാലാഖയെ കടത്തി കൊണ്ടു പോകാന്‍ വെള്ള കുതിരയില്‍ വെള്ള വസ്ത്രം ധരിച്ചു വരുന്ന കാമുകന്റെ കഥ പറഞ്ഞു അവര്‍ എന്നെ കളിയാക്കുമായിരുന്നു...
പലപ്പോഴും ഗൌരവം ഭാവിച്ചിരുന്നെങ്കിലും അവരുടെ കളിയാക്കലുകള്‍ എനിക്കിഷ്ട്ടമായിരുന്നു..
രാത്രി എല്ലാവരും ഉറങ്ങിയതിനു ശേഷം ഞാന്‍ ബാല്‍ക്കണിയില്‍ പോയി മഴയെ നോക്കി നില്ക്കും..
സത്യം പറഞ്ഞാല്‍ ഞാന്‍ മഴയെയാണോ പ്രേമിച്ചത് അവളെയാണോ പ്രേമിച്ചത് എന്ന് ചോദിച്ചാല്‍ എനിക്ക് ഇന്നും ഉത്തരമില്ല...
അവളോട് നേരിട്ടു പറയാന്‍ എനിക്ക് മടിയില്ലായിരുന്നു ..
എങ്കിലും ഒരു "നോ" കേള്‍ക്കാനുള്ള ശക്തി ഇല്ലായിരുന്നത് കൊണ്ടു മാത്രം ഞാന്‍ അത് മാറ്റി വച്ചു..
ജൂണ്‍ മാസം അവസാനമായപ്പോഴേക്കും മഴ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരുന്നു.. പ്രണയവും..
ജൂണ്‍ 30.. ഫസ്റ്റ് സെമസ്റ്റെരിലെ അവസാനത്തെ പരീക്ഷാ ദിവസം ഞാന്‍ നേരിട്ടു പറയാന്‍ തീരുമാനിച്ചു..
പരീക്ഷ തീരുന്നതിനു പത്തു മിനിട്ട് മുന്‍പ് പരീക്ഷാ ഹാളില്‍ നിന്നും ഞാന്‍ ഇറങ്ങി ഓടി..
അവള്‍ ഇന്‍റര്‍നെറ്റ് സെന്റ്റെരിനു മുന്‍പില്‍ നില്‍ക്കുന്നുണ്ടായിരുന്നു..
അങ്ങനെ മാസങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷം ഞാന്‍ അവളോട് പറഞ്ഞു.....
അപ്പോള്‍ മഴ തോര്‍ന്നിരുന്നു...
-------------------------------------------------------------------------------------------------
പില്‍കാലത്ത് എന്‍റെ പ്രണയം അവള്‍ക്കും അവളുടെ കൂട്ടുകാരികള്‍ക്കും ഒരു തമാശയായിരുന്നു എന്നറിഞ്ഞിട്ടും ഞാന്‍ തളര്‍ന്നില്ല...എന്‍റെ നൂറു പ്രണയ കത്തുകളും അവള്‍ അമ്മയെ കാണിച്ചിരുന്നു എന്നറിഞ്ഞിട്ടും ഞാന്‍ തളര്‍ന്നില്ല..
കുറേ കാലം ദേഷ്യം തോന്നിയിരുന്നു..
പക്ഷെ കോളേജ് ജീവിതത്തിന്റെ ആഘോഷത്തില്‍ ആ ദേഷ്യമൊക്കെ എപ്പഴോ ആവിയായി പോയി..
വീണ്ടും കൂട്ടുകാരായി..
ആ കഥ പറഞ്ഞു ഇന്നു ഞങ്ങള്‍ ചിരിക്കാറുണ്ട് ..
പക്ഷെ ഒരു ദുഃഖം മാത്രം..
ബന്ധങ്ങളെ കുറിച്ചൊക്കെ വളരെ പ്രാക്ട്ടികലായി ചിന്തിക്കുന്ന എനിക്ക് ആദ്യാനുരാഗത്തിന്റെ തീവ്രത വീണ്ടും അനുഭവിക്കാന്‍ കഴിയുമോ...
ആത്മാര്‍ത്ഥ പ്രണയത്തില്‍ വീണ്ടും വിശ്വസിക്കാന്‍ കഴിയുമോ..
ആ സ്വപ്ന കാലം വീണ്ടെടുക്കാന്‍ കഴിയുമോ ??
-------------------------------------------------------------------------------------------------
അടികുറിപ്പ്:
ഫസ്റ്റ് ഇയര്‍ തോല്‍ക്കാതെ പാസായി ..:-)
തോറ്റതൊക്കെ പില്കാലത്തായിരുന്നു...
6 comments:
ഈ പ്രണയം എന്ന് പറയുന്നത് ഒരു തേങ്ങാകൊല ആണ് ....
:)
ഹ ഹ .. തേങ്ങാകൊല ആണോന്ന് ചോദിച്ചാല്‍ .. അല്ല..
തേങ്ങാകൊല അല്ലെ എന്ന് ചോദിച്ചാല്‍ ...അതെ..
കിട്ടാത്ത മുന്തിരി പുളിച്ചവര്‍ക്ക്... പ്രേമം തേങ്ങാകൊല ആണ്..:-)
ആദ്യത്തെ ലോട്ടറി തന്നെ അടിച്ചവര്‍ക്ക് പ്രേമം മറ്റെന്തോ ആണ്...
പല കാലങ്ങളില്‍ .. പല മനുഷ്യര്‍... പ്രേമത്തിന് ഓരോ ഓരോ വ്യാഖ്യാനങ്ങള്‍ നല്കുന്നു..
പക്ഷേ ഈ തേങ്ങാകൊല ഒരിക്കലെന്കില്ലും ഇഷ്ട്ടപെടാത്ത ആള്‍ക്കാരുണ്ടോ...
ഉണ്ടാകുമായിരിക്കും ..
എന്തായാലും...
എനിക്കിത്തിരി പുളിച്ചു :-P
navaruchitanode yoochikkunne vere oral koode inde... Arun. pulli athine kuriche oru kavithayum ezhuthiyirikkunnu....
ethayalum kollaaatttooo... layman... mea vazhiyane ivide ethunnathe... thaankele pole thannee njanum mea yude oru fan ippo thaankaludeyum...(chumma)
മഴയുടെ കുളിരും ..പ്രണയത്തിന്റെ നൊമ്പരവും സ്നേഹിച്ചു നടക്കുന്നവന് പഠിക്കാന്‍ എവിടെ സമയം..
എങ്കിലും ഞാന്‍ ഒരിക്കല്‍ പോലും ദുഖിച്ചില്ല .. ഇന്നും ദുഖിക്കുന്നില്ല...
അദ്യാനുരാഗത്തിന്റെ തീവ്രത അനുഭവിക്കാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതി മാത്രം..
"സ്നേഹം സമുദ്രമെന്നറിയുക മനസ്വിനീ
സ്നേഹിപ്പവര്‍കില്ല സ്വാസ്ഥ്യവും ശാന്തിയും"
ഡി. വിനയചന്ദ്രന്‍
June maasam muppathiyonnu engane vannu ennu maatram manasilaayilla :)
ayyo..mandatharam..
paranju naattichathinu nanni :-D
he he chumma ketto....thanks..:-)
Post a Comment