വൈകുന്നേരങ്ങള്‍ എനിക്ക് പണ്ടേ ഇഷ്ട്ടമാണ്...
ഇംഗ്ലീഷില്‍ 'ഡസ്ക് ' എന്ന് പറയും..
ഡസ്ക് ആവാന്‍ നിക്കണ്ട... വെയില്‍ മങ്ങി തുടങ്ങുന്നത് മുതല്‍... ഇരുട്ട് പരക്കുന്നത് വരെയുള്ള സമയം...
ആ സമയത്തിന് എന്തോ ഒരു വശ്യത ഉണ്ട്.... പ്രഭാതം പ്രതീക്ഷകളുടെ സമയമാണെങ്കില്‍ സന്ധ്യ നിരാശകളുടെയും , പൊലിഞ്ഞു പോയ സ്വപ്നങ്ങളുടെയും സമയമാണ്..
സാകിയുടെ "ഡസ്ക്" എന്ന കഥയില്‍ പറയുന്ന പോലെ "Dusk, to his mind, was the hour of defeated. "
എന്റെ അനുഭവങ്ങള്‍ ഇത്തിരി വ്യത്യസ്തമാണ്...
ചെറുപ്പത്തില്‍ വൈകുന്നേരങ്ങള്‍ കളിക്കാനുള്ള സമയമായിരുന്നു... കുറെ നേരം കളിച്ചു കഴിയുമ്പോള്‍ ഞാനും ചേട്ടനും ഉമ്ര പടിയില്‍ ചെന്നിരിക്കും... വീടിനു തൊട്ടു മുന്‍പിലാണ് റോഡ്.. അവിടെ ഇരുന്നിട്ട് ഇടതു നിന്നും വലതു നിന്നും വരുന്ന വണ്ടികളുടെ എണ്ണം നോക്കും... ഇടതു നിന്നു വരുന്ന വണ്ടികളുടെ എണ്ണം കൂടുതലാണെങ്കില്‍ ഞാന്‍ ജയിച്ചു.. ഇല്ലെങ്കില്‍ ചേട്ടന്‍ ജയിച്ചു... സിമ്പിള്‍ ..
കുറെ നേരം കളിക്കുമ്പോഴേക്കും ഇരുട്ടും.. വീട്ടിനകത്ത് നിന്നും അമ്മാമ്മയും മമ്മിയും കുളിക്കാന്‍ പറഞ്ഞു മുറവിളി തുടങ്ങിയിട്ടുണ്ടാകും... എന്നാലും ആ സന്ധ്യ നേരങ്ങളില്‍ ചുവപ്പ് നിറമുള്ള ആകാശം നോക്കിയിരുന്നത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു...
ചെറുപ്പ കാലത്തു സന്ധ്യക്ക് ഒരേ ഒരു അര്‍ത്ഥമേ ഉണ്ടായിരുന്നുള്ളൂ ... കളിക്കാനുള്ള സമയം..
എന്നാല്ലും കുറച്ചു കൂടെ വലുതായപ്പോള്‍.. സന്ധ്യക്ക് വേറെ എന്തൊക്കെയോ അര്‍ഥങ്ങള്‍ വന്നു ...സന്ധ്യാ സമയം എന്ത് കൊണ്ടോക്കെയോ ഇഷ്ട്ടപ്പെടാന്‍ തുടങ്ങി...
പകലിന്റെ പ്രാരാബ്തങ്ങള്‍ക്കും രാത്രിയുടെ ദുഖങ്ങള്‍ക്കും ഇടയില്‍ വരുന്ന സമയമായതു കൊണ്ടായിരുന്നോ അത്?? അറിയില്ല..
വൈകുന്നേരം ഇരുട്ടി തുടങ്ങുമ്പോള്‍ കാക്കകള്‍ കരയാന്‍ തുടങ്ങും... എങ്ങോട്ടെന്നില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും പറക്കും.. അവര്‍ എന്തിനായിരിക്കും കരഞ്ഞിരുന്നത്?
ഇവിടെ ഹൈദ്രബാദില്‍ വൈകുന്നേരം കാക്കകള്‍ കല പില കൂട്ടാറില്ല.. എന്നാലും സന്ധ്യ നേരത്തിന്റെ വശ്യത ഈ നഗരത്തിനുമുണ്ട് ... ഒരിക്കല്‍ വൈകുന്നേരം ചാര്‍മിനാര്‍ കാണാന്‍ പോയി... ചാര്‍മിനാറിന്റെ മുകളില്‍ കയറിയാല്‍ ഓള്‍ഡ് ഹൈദരാബാദ് മുഴുവന്‍ കാണാം...
അവിടെ നിന്നു സൂര്യാസ്തമയം കാണാന്‍ ഒരു പ്രത്യേക ഭംഗിയാണ്... ഓറഞ്ച് നിറത്തില്‍ സൂര്യന്‍...
ചുവന്ന ആകാശം.. താഴെ മനുഷ്യരുടെയും വാഹനങ്ങളുടെയും ശബ്ദങ്ങള്‍...
ബഷീര്‍ പറഞ്ഞ പോലെ "എല്ലാറ്റിന്റെയും ശബ്ദങ്ങള്‍ "...
ലോകത്തിന്റെ ദുഖവുമായി സൂര്യാസ്തമയം ...
പിന്നെ ഉത്തരമില്ലാത്ത രാത്രിയുടെ ഇരുട്ട്....
പിന്നെ പ്രതീക്ഷകളുടെ പുത്തന്‍ പ്രഭാതവുമായി വീണ്ടും ഒരു സൂര്യോദയം..
എന്ത് കൊണ്ടു ഞാന്‍ സന്ധ്യയെ സ്നേഹിക്കുന്നു?
അതോ ദസ്തയെവസ്കി പറഞ്ഞ പോലെ ഞാന്‍ ദുഃഖങ്ങളെ ആണോ സ്നേഹിക്കുന്നത്?
അതോ ഇതെല്ലാം ഓരോ നേരമ്പോക്കാണോ??
അറിയില്ല...

4 comments:
സന്ധ്യാസമയത്ത് ഹുസൈൻ സാഗ്ഗറിന്റെ തീരത്ത് പോകാൻ ഞാനിഷ്ടപ്പെടുന്നു.
കവിതമയമൊക്കെ കാണുന്നുണ്ടല്ലോ. സത്യം പറ, എതാ ഈ സന്ധ്യ? :-)
സതീഷ് ചേട്ടന്‍ - ഹുസൈന്‍ സാഗറിന്റെ തീരത്ത് പോയിരിക്കാന്‍ ഞാനും ഇഷ്ട്ടപ്പെടുന്നു.. പക്ഷെ അവിടുത്തെ തിരക്ക് ഇഷ്ട്ടമല്ല... പോയാല്‍ തന്നെ ആള്‍ക്കൂട്ടത്തില്‍ നിന്നു മാറി ഒരു മൂലയില്‍ ചെന്നു നില്ക്കും..
ബിന്ദു ചേച്ചി - കവിത മയമോ ? അതിന് കവിത നാട്ടില്‍ ആണല്ലോ :)
സന്ധ്യ എന്റെ ഒരു കൂട്ടുകാരി ആണ്.. എന്നും വൈകുന്നേരം എന്നെ കാണാന്‍ വരും.. രാത്രി ആകുമ്പോള്‍ പോകും... അവളോടുള്ള പ്രേമം മൂത്താണ് ഈ പോസ്റ്റ് എഴുതിയത്... എന്ത് ചെയ്യാം... അവള്‍ ഇതൊന്നും വായിക്കാന്‍ പോണില്ല .. എല്ലാ ദിവസവും വരും... കാണും.. മടങ്ങും... എന്നെ ഇങ്ങനെ വികാരഭരിതനാക്കിയിട്ടു ... കള്ളി !!!!
പുതിയ മലയാളം വെളിപാടുകളൊന്നുമില്ലേ?
:-)
Post a Comment