കണി കണ്ടോ ഉണ്ണി?
രാവിലെ ഉറക്കത്തില്‍ നിന്ന് എണീക്കാന്‍ മടി തോന്നിയോ ഉണ്ണിക്ക്?
ഉറക്ക ചടവില്‍ നിന്ന ഉണ്ണിയെ കണ്ണ് പൊത്തി കണി കാണിക്കാന്‍ കൊണ്ട് പോയോ മുത്തശി?
അത് കഴിഞ്ഞ് മുത്തശന്‍ വിഷു കൈനീട്ടം തന്നോ?
ഇത്തവണ ഉണ്ണിക്ക് കൈ നിറയെ വിഷു കൈനീട്ടം കിട്ടി കാണും അല്ലെ?
പക്ഷെ.. ഉണിക്ക് ഇപ്പോള്‍ പഴയ പോലെ ഉഷാറില്ല...
ഉണ്ണിക്ക് ഇപ്പോള്‍ ഇതൊക്കെ ഒരു കളി തമാശയാണ്... ഇതൊക്കെ അന്ത വിശ്വാസം ആണെന്നാണല്ലോ ഉണ്ണി എപ്പോഴും പറയാറ്...
പിന്നെ ഉണ്ണിക്ക് ജോലി കിട്ടിയപ്പോള്‍ വിഷു കൈനീട്ടം ഒന്നും വേണ്ടാതായി...
പണ്ട് മുത്തശന്‍ പത്തു രൂപ തന്നപ്പോള്‍... ഉണ്ണിയും ചേട്ടനും പോയി ചില്ലു മുട്ടായി വാങ്ങിച്ചത് ഓര്‍മ്മയുണ്ടോ?
അന്ന് കുട്ടി നിക്കര്‍ ഇട്ടു... ഓടി കളിക്കുന്ന ഉണ്ണിയെ കാണാന്‍ നല്ല രസായിരുന്നു ...
ഉണ്ണിക്ക് ബോറടിക്കുന്നുണ്ടോ...
ഈ അമ്മയ്ക്ക് വേറെ ആരാ ഉണ്ണി വര്‍ത്തമാനം പറഞ്ഞിരിക്കാന്‍...
അമ്മ ഇന്ന് കുറെ കരഞ്ഞു... ഉണ്ണിയും ചേട്ടനും ഉണ്ണീടെ അച്ഛനും ഒക്കെ കൂടെ ആഘോഷിച്ചിരുന്ന ആ പഴയ വിഷു കാലത്തേക്ക് പോകാന്‍ തോന്നുന്നു ഉണ്ണി...
ഈ അമ്മയ്ക്ക് ഒറ്റയ്ക്ക് മടുത്തു ഉണ്ണി..
അടുത്ത വിഷു ആകും മുമ്പ് അമ്മ ഉണ്ണീടെ അടുത്തേക്ക് വരും...
അടുത്ത വിഷുവിനു കണി കാണിക്കാന്‍ ഉണ്ണീടെ അമ്മ ഓടി വരും.
2 comments:
പാവം ഉണ്ണീടെ അമ്മ.
എഴുത്തുകാരി - അതെ പാവം അമ്മ.. അമ്മ വേഗം ഉണ്ണീടെ അടുതോട്ടു പൊക്കോട്ടെ :)
Post a Comment