Monday, June 23, 2008

തുടക്കം

അങ്ങനെ ഇതാ ഞാന്‍ മലയാളത്തിലും തുടങ്ങിയിരിക്കുന്നു..
"ഒരു ഭാഷയില്‍ കാലുറ്പ്പിച്ചിട്ടു പോരെ മോനേ ദിനേശാ അടുത്തതില്‍ കാല് വയ്ക്കല്‍ ?" എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. എങ്കിലും മാതൃഭാഷയെ മറ്റേതു ഭാഷയെക്കളും കൂടുതല്‍ സ്നേഹിക്കുന്ന എനിക്ക് മലയാളത്തില്‍ ഒന്നു പയറ്റി നോക്കാതെ വയ്യ ..
ഇതു എഴുതി കൊണ്ടിരിക്കുന്നതിനിടയ്യില്‍ എന്റെ ഉറ്റ സുഹൃത്തും , മലയാളം ബ്ലോഗുകളുടെ നിരൂപകനും, സഖാവുമായ പവില്‍ എന്നെ വിളിച്ചു താകീത് ചെയ്തു .. "മലയാളം ബ്ലോഗ് എഴുതാന്‍ മാത്രം നീ വലുതായോടെയ് ? പല മഹാരഥന്മാര്‍ പയറ്റി തെളിഞ്ഞ കളരിയാണിത് .. നീ എത്ര മലയാളം ബ്ലോഗുകള്‍ വായിച്ചിട്ടുണ്ട്?"
രണ്ട് എന്ന് പറഞ്ഞപ്പോള്‍ മച്ചാന്‍ പുച്ചിച്ചില്ല എന്ന് മാത്രം ..
എന്തൊക്കെയായാലും ഞാന്‍ തുടങ്ങാന്‍ തീരുമാനിച്ചു..
നര്‍മ്മത്തിലൂടെ കാര്യം പറയുന്ന ബ്ലോഗിങ്ങ് മഹാരഥന്മാരെ മനസ്സില്‍ ധ്യാനിച്ചു ഇതാ ഈ സാധാരണക്കാരന്‍ തുടങ്ങുന്നു .

3 comments:

Bindhu Unny said...

എന്താ കൂടുതല്‍ പോസ്റ്റാത്തെ? :-)

The Common Man | പ്രാരബ്ധം said...

മാതൃഭാഷയെ മറ്റേത് 'ബാഷയേക്കാളും' സ്നേഹിക്കുന്നെന്നൊ? ഏതു ബാഷ? അണ്ണന്‍ രജനിയുടെ ബാഷയോ? ;-)

എഴുതൂ...

The one who has loved and lost said...

കോമണ്‍ മാന്‍ - ജീവിച്ചു പോട്ടെ അണ്ണാ..
നമ്മള് വെറും പാവങ്ങള്... മലയാളം ബ്ലോഗോസ്ഫിയറില്‍ പിച്ച വെച്ചു നടക്കുന്ന പിഞ്ചു കുഞ്ഞ്....
താങ്കള്‍ അതില്‍ നൂറ് മീറ്റര്‍ സ്പ്രിന്റ് ഓടുന്ന കായിക താരം :-)

എന്തായാലും പറഞ്ഞതിനു ഇരിക്കട്ടെ ഒരു താന്ക്സ്....:-)
തെറ്റ് തിരിത്തിയുട്ടുണ്ട് ..
പിന്നെ നമ്മള്‍ ഒരു ബാഷ ഫാന്‍ കൂടിയാണ് കേട്ടോ :-)

തലൈവരെ പറ്റി മിണ്ടരുത്... ജാഗ്രതൈ ... :-)